അനുഷ്‌ക, വിജയ് സേതുപതി ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സില്‍; റിലീസ് ചെയ്തത് ഇന്നലെ

ഓടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത ‘നിശബ്ദം’, ‘കാ പെ രാണസിങ്കം’ എന്നീ ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റില്‍.

അനുഷ്‌കയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നിശബ്ദം’, വിജയ് സേതുപതി ചിത്രം ‘കാ പെ രാണസിങ്കം’ എന്നിവ ഓടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകത്താണ് തമിഴ് റോക്കേഴ്‌സ് റാഞ്ചിയത്. ഇന്നലെ ഗാന്ധിജയന്തി ദിനത്തില്‍ ആയിരുന്നു ഇരുചിത്രങ്ങളും റിലീസ് ചെയ്തത്.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ‘നിശബ്ദം’ റിലീസ് ചെയ്തത്. അതേസമയം ‘സീ പ്ലെക്‌സി’ല്‍ ആണ് വിജയ് സേതുപതി ചിത്രം ‘കാ പെ രാണസിങ്കം’ റിലീസ് ചെയ്തത്. ചിത്രം തമിഴ് റോക്കേഴ്‌സ് റാഞ്ചിയതോടെ ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. ടെലഗ്രാമിലും ചിത്രത്തിന്റെ എച്ച് ഡി പ്രിന്റുകള്‍ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here