വി മുരളീധരനെതിരെ ഗുരുതര ആരോപണം: മന്ത്രിതലയോഗത്തില്‍ പിആര്‍ കമ്പനി ജീവനക്കാരിയെ പങ്കെടുപ്പിച്ചു; യുഎഇയിലെ യോഗത്തില്‍ പങ്കെടുത്തത് മഹിളാ മോര്‍ച്ച നേതാവ്; മോദി മറുപടി പറയുമെന്ന് വി മുരളീധരന്‍

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി. യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിംഗില്‍, പിആര്‍ കമ്പനി മാനേജരായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി കൂടിയാണ് സ്മിത.

ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ ആണ് പരാതി നല്‍കിയത്. സ്മിത ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ച മറുപടി വ്യക്തമാക്കുന്നുമുണ്ട്.

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നും മോദി മറുപടി പറയുമെന്നും വി മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News