നിലപാടില്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടും കാര്യമില്ല; കുഞ്ഞാലിക്കുട്ടിക്കെതിരെ പിഎ മുഹമ്മദ് റിയാസ്

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യമെന്നാണ് ഫേസ്ബുക്കില്‍ റിയാസ് ചോദിക്കുന്നത്.

സി.പി.എം മെലിഞ്ഞ് ലോക്‌സഭയില്‍ ലീഗിന്റെ വലുപ്പമായെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് റിയാസ് എഫ്.ബി പോസ്റ്റില്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

ബി.ജെ.പി തടിച്ചു കൊഴുത്തതില്‍ കുഞ്ഞാലിക്കുട്ടിക്ക് ദുഖമില്ലെന്നും കോണ്‍ഗ്രസ് മെലിഞ്ഞതിനെക്കുറിച്ച് അഭിപ്രായമില്ലെന്നും റിയാസ് കുറ്റപ്പെടുത്തുന്നു.

സി.പി.എമ്മാണ് മുഖ്യശത്രുവെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തെയും റിയാസ് വിമര്‍ശിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

https://www.facebook.com/PAMuhammadRiyas/posts/1579480712254531

‘ബിജെപി തടിച്ചുകൊഴുത്തതില്‍ അദ്ദേഹത്തിന് ദുഃഖമില്ല. കോണ്‍ഗ്രസ് മെലിഞ്ഞതില്‍ അദ്ദേഹത്തിന് അഭിപ്രായമില്ല. സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ് അദ്ദേഹം…

മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെയാണ് ദില്ലി വംശീയഹത്യയില്‍ കള്ളക്കേസില്‍ കുടുക്കുന്നത്. മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവായ മുഖ്യമന്ത്രിയുടെ തലവെട്ടുന്നതിനാണ് ഇനാം പ്രഖ്യാപിക്കപ്പെടുന്നത്.

മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റി ഓഫീസാണ് നിരന്തരം ആക്രമിക്കപ്പെടുന്നത്. മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവര്‍ ഭയക്കുന്നു. അതിനു കാരണം ഞങ്ങളുടെ നിലപാടാണ്. നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News