തൊ‍ഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ സമരം; ബംഗളൂരുവില്‍ ഐടി യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍

തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികള്‍ ഓര്‍ഡിനന്‍സായിറക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ കര്‍ണാടക സ്റ്റേറ്റ് ഐ ടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്‍ഡസ്ട്രിയല്‍ ഡെസ്പ്യൂട്ട് ആക്ടില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ട് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വോട്ടിനിട്ടു തള്ളിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികള്‍ ഓര്‍ഡിനന്‍സായിറക്കാനുള്ള നീക്കത്തിനെത്തിരെ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് കെഐടിയു ജനറല്‍ സെക്രട്ടറി ഉല്ലാസ് , കെഐടിയു സെക്രട്ടറി സൂരജ് നിടിയങ്ങ എന്നിവരെ കര്‍ണാടക പൊലീസ് യാതൊരു പ്രകോപനവും ഇല്ലാതെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News