കൊവിഡ് കളി മുടക്കി; ആഫ്രിക്കന്‍ സോക്കര്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്ത് മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍

സെവന്‍സ് ഫുട്‌ബോളിനായി കേരളത്തിലെത്തിയ ആഫ്രിക്കന്‍ ഫുഡ്ബോള്‍ താരങ്ങളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഫുട്‌ബോള്‍ പ്രേമികളുടെ സഹായം.

ഫുഡ്ബോള്‍ സീസണ്‍ ആവുന്നതോടെ കേരളത്തിന്‍റെയും പ്രത്യേകിച്ച് മലബാറിലെയും മൈതാനങ്ങള്‍ തേടി വിദേശി ഫുഡ്ബോള്‍ താരങ്ങള്‍ എത്തുന്നത് പതിവാണ് എന്നാല്‍ ഇത്തവണ സെവന്‍സ് ഫുഡ്ബോള്‍ സീസണ്‍ തുടങ്ങി ചെറിയ സമയത്തിനുള്ളില്‍ തന്നെ കൊവിഡ് വ്യാപനം കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മത്സരങ്ങളില്ലാതായി.

ഇതോടെ താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രയാസത്തിലായി. ഇത് തിരിച്ചറിഞ്ഞാണ് ഘാനയില്‍ നിന്നെത്തിയ രണ്ടുഫുഡ്ബോള്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ ടിക്കറ്റ് തുകയും ഘാന സര്‍ക്കാറിന് അടയ്ക്കാനുള്ള തുകയും മലപ്പുറത്തെ ഫുഡ്ബോള്‍ പ്രേമികള്‍ സ്വരൂപിച്ച് നല്‍കിയത്. അരീക്കോട്ടെയും കിഴിശ്ശേരിയിലെയും ഫുട്‌ബോള്‍ പ്രേമികള്‍ പണം സ്വരൂപിച്ചാണ് ഇവരെ തിരിച്ചയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News