വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; നടന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ

നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ സീരിയല്‍ നടന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിലായി. പരാതിക്കാരിയുടെ ബന്ധു കൂടിയായ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദന്തഡോക്ടർ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ ഖാന്‍, വ്യാജ സിംകാര്‍ഡ് എടുത്തു നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസം വർക്കല സ്വദേശിനിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെ ഫോണുകളിലേക്ക് യുവതിയുടെ മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നു തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.

ഐ ടി ആക്റ്റ്, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News