‘അതോടെയാണ് ഞാന്‍ ‘പെര്‍ഫെക്റ്റ്’ ആവാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിയത്’..; ആ പഴയ നാളുകളെക്കുറിച്ച് തുറന്ന പറഞ്ഞ് നടി ഇല്ല്യാന

ശരീരത്തിനും മുഖത്തിനും സൗന്ദര്യമില്ല എന്ന് കരുതിയ ആത്മവിശ്വാസമില്ലാതിരുന്ന ആ പഴയ നാളുകളെക്കുറിച്ച് തുറന്ന പറഞ്ഞ് നടി ഇല്ല്യാന

”എന്റെ രൂപത്തെ കുറിച്ചോര്‍ത്ത് ഞാനെപ്പോഴും വേവലാതിപ്പെട്ടിരുന്നു. എന്റ ഇടുപ്പ് വളരെ വലുതാണ്, തുടകള്‍ക്ക് രൂപലാവണ്യമില്ല, അരക്കെട്ടുകള്‍ വേണ്ടത്ര ഒതുങ്ങിയതല്ല, വയറിന് ഒതുക്കമില്ല, മാറിടം ചെറുതാണ്…. മൂക്ക് നേരെയല്ല, ചുണ്ടുകള്‍ ആകര്‍ഷണീയമല്ല, ആവശ്യത്തിന് നീളമില്ല, കാണാന്‍ ഭംഗിയില്ല, ഞാനത്ര തമാശക്കാരിയോ സ്മാര്‍ട്ടോ പെര്‍ഫെക്ടോ അല്ല…’ എന്നിങ്ങനെ നിരവധി അപകര്‍ഷതകള്‍ ഉണ്ടായിരുന്നു തനിക്കെന്ന് ഇല്യാന പറയുന്നു.

ഒടുവില്‍ താന്‍ വ്യത്യസ്തയാണെന്നും തന്റേതായ രീതിയില്‍ പിഴവുകളുള്ളവളാണെന്ന് തിരിച്ചറിയുകയും ചെയ്‌തെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ”എന്റെ ശരീരത്തിലെ വടുക്കളും രൂപവും ന്യൂനതകളുമാണ് എന്നെ ഞാനാക്കുന്നത്. ഞാന്‍ എന്റേതായ രീതിയില്‍ സുന്ദരിയാണ്. അതോടെയാണ് ഞാന്‍ ‘പെര്‍ഫെക്റ്റ്’ ആവാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിയത്. ലോകത്തിന്റെ കണ്ണിലെ സൗന്ദര്യത്തിന്റെ അളവു കോലുകളോട് പൊരുത്തപ്പെടാനുള്ള ?ശ്രമം ഞാന്‍ നിര്‍ത്തി. വേറിട്ടു നില്‍ക്കാന്‍ വേണ്ടിയാണ് എന്റെ ജന്മം, പിന്നെ ഞാനെന്തിന് ഫിറ്റാവാന്‍ ശ്രമിക്കണം?”ഇന്‍സ്റ്റഗ്രാം കുറിപ്പില്‍? ഇല്യാന ചോദിക്കുന്നു.

ഇതാദ്യമായല്ല ‘സെല്‍ഫ് ലവി’നെ കുറിച്ച് ഇല്യാന സംസാരിക്കുന്നത്. എല്ലാവരുടെയും ആദ്യത്തെ മുന്‍ഗണന അവര്‍ തന്നെയാവണമെന്നും അടുത്തിടെ താരം പറഞ്ഞിരുന്നു.

View this post on Instagram

I’ve always worried about how I looked. I’ve worried my hips are too wide, my thighs too wobbly, my waist not narrow enough, my tummy not flat enough, my boobs not big enough, my butt too big, my arms too jiggly, nose not straight enough, lips not full enough….. I’ve worried that I’m not tall enough, not pretty enough, not funny enough, not smart enough, not “perfect” enough. Not realising I was never meant to be perfect. I was meant to be beautifully flawed. Different. Quirky. Unique. Every scar, every bump, every “flaw” just made me, me. My own kind of beautiful. That’s why I’ve stopped. Stopped trying to conform to the world’s ideals of what’s meant to be beautiful. I’ve stopped trying so hard to fit in. Why should I?? When I was born to stand out. #nophotoshop #nobs 📸 @colstonjulian

A post shared by Ileana D'Cruz (@ileana_official) on

മുംബൈയിലെ മാഹിമില്‍ ഒരു ഗോവന്‍ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദാസു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.

അനീസ് ബസ്മി സംവിധാനം ചെയ്ത 2019 ലെ മൾട്ടിസ്റ്റാർ ചിത്രം ‘പാഗൽപന്തി’ ഇല്യാന ഒുവിൽ അഭിനയിച്ചത്. അജയ് ദേവ്ഗൻ നിർമ്മിക്കുന്ന ‘ദി ബിഗ് ബുൾ’ ആണ് ഇല്യാനയുടെ അടുത്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News