‘അഞ്ച് മാസം, ആരോഗ്യവതിയായി തുടരുന്നു’- ചിത്രം പങ്കുവച്ച് കരീന കപൂര്‍

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ഗ്ലാമര്‍ താരം കരീന കപൂര്‍. നാല്‍പ്പതുകാരിയായ തീരം 5 മാസം ഗര്‍ഭിണിയാണിപ്പോള്‍.

താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

‘അഞ്ച് മാസം, ആരോഗ്യവതിയായി തുടരുന്നു’- എന്ന ക്യാപ്ഷനോടെയാണ് ചിത്രം കരീന പങ്കുവച്ചത്.

കരീനയുടെ പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നായ കാഫ്താന്‍ ആണ് വേഷം. വെള്ള-കറുപ്പ് ചെക്ക് ഡിസൈന്‍ വരുന്ന കാഫ്താന്‍ ആണ് കരീന ധരിച്ചിരിക്കുന്നത്. വളരെ ഊര്‍ജ്ജസ്വലയാണ് ഇരിക്കുന്ന കരീനയെയാണ് ചിത്രത്തില്‍ കാണുന്നത്.

2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016ലാണ് ദമ്പതികള്‍ക്ക് മൂത്തമകന്‍ തൈമൂര്‍ പിറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News