നാല്‍വര്‍സംഘത്തിന്‍റെ’കുട്ടിക്കാല ഓര്‍മ്മകള്‍’; ചിത്രം പങ്കുവച്ച് സിദ്ദിഖും മുകേഷും

കാലമെത്ര കടന്നാലും സിനിമാപ്രേമികളെ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രമാണ് സിദ്ദിഖ് ലാലിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’. ഇപ്പോഴിതാ ‘ഹരിഹര്‍ നഗറി’ലെ ഒരു പോപ്പുലര്‍ മീമിലെ കഥാപാത്രങ്ങളുടെ ‘കുട്ടിക്കാലം’ വൈറല്‍ ആയിരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍.

മുകേഷും സിദ്ദിഖും ജഗദീഷും അശോകനും യഥാക്രമം അവതരിപ്പിച്ച മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസ് കുട്ടിയും ഉള്‍പ്പെടുന്ന ഒരു മീം ആണ് ഇപ്പോള്‍ വൈറലാകുന്നത്. നിലവിലെ ഫ്രെയിം അതേപടി നിലനിര്‍ത്തി കഥാപാത്രങ്ങളുടെ പ്രായം കുറച്ചിരിക്കുന്ന മീം ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

നടന്‍മാരായ സിദ്ദിഖും മുകേഷും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.

I don’t know who made this. My hearty congrats for this brilliant thought……

‘ആരാണ് ഇത് സൃഷ്ടിച്ചതെന്ന് എനിക്കറിയില്ല. ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് സിദ്ദിഖിന്റെ വാക്കുകള്‍.

Posted by Sidhique on Friday, 2 October 2020

‘കുട്ടിക്കാല ഓര്‍മ്മകള്‍’ എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Child hood memories

Posted by Mukesh M on Friday, 2 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News