സ്‌കൂബ ഡൈവിന്റെ അനുഭവം പങ്കുവെച്ച് അഹാന

കടലില്‍ ചാടുന്നതിനു തൊട്ടുമുന്‍പുള്ള ചിത്രം പങ്കുവെച്ച് നടി അഹാന കൃഷ്ണ. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള അഹാനയുടെ പോസ്റ്റുകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ ഫോളേവേഴ്‌സ് ആയ സന്തോഷം താരം അടുത്തിടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, അഹാന പങ്കുവയ്ക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ ആദ്യത്തെ സ്‌കൂബ ഡൈവിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അഹാന.

”കടലിലേക്ക് ചാടുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ്. സത്യം പറഞ്ഞാല്‍, ഞാന്‍ ചിരിക്കുന്നുണ്ടെങ്കിലും മരിക്കാനാണോ ഞാന്‍ പണം നല്‍കിയതെന്നായിരുന്നു അപ്പോഴത്തെ ആലോചന. പക്ഷേ എനിക്കറിയാമായിരുന്നു, ഭയം കൊണ്ട് ഞാന്‍ ചാടേണ്ട എന്നു തീരുമാനിച്ചാല്‍ പിന്നീട് അതെന്റെ ജീവിതത്തില്‍ ഞാനെടുക്കേണ്ട പല തീരുമാനങ്ങളെയും ബാധിക്കും. ഭയം കൊണ്ട് ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥ വരരുതെന്ന് ഞാന്‍ തീരുമാനിച്ചു.

അതിനാല്‍ എന്റെ ഭയത്തെ പിന്‍സീറ്റിലേക്ക് മാറ്റി, 36 അടിയോളം ആഴമുള്ള ആ കടലിലേക്ക് ചാടാന്‍ തീരുമാനിച്ചു, അത് എങ്ങനെയായിരിക്കും എന്നൊരു സൂചനയുമില്ലെങ്കിലും. ഭയം തോന്നുന്നതില്‍ കുഴപ്പമില്ല, പാതി വഴിയില്‍ ശ്രമം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ഭയക്കരുത്, വിജയം സുനിശ്ചിതമാണെന്ന് മാത്രം എപ്പോഴും ഓര്‍ക്കുക. ‘ അഹാന കുറിക്കുന്നു.

View this post on Instagram

A few minutes before jumping into the ocean. To be honest , though I’m smiling here , this was one of those moments where I was contemplating whether I was paying money to die. But I also knew that , if I chose not to jump because I was scared , that one decision would affect a lot of other decisions in my life later on. Where in , I’d choose not to do something because I was scared. So by choosing to keep my fears on the backseat and jumping 36 feet into the ocean without having any clue what it would be like wasn’t just about that 1 Scuba Jump , instead it was a Catalyst that’s going to alter so many more decisions for the better. It’s okay to feel afraid. It’s okay to want to quit. Just remind yourself that ~ Darr ke aage Jeet hai 😜🏅🍾

A post shared by Ahaana Krishna (@ahaana_krishna) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News