ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് തൃഷയും; ചിത്രങ്ങള്‍

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് നടി തൃഷയും രംഗത്ത്. നടന്‍ വിജയ്, തെലുങ്ക് താരം മഹേഷ് ബാബു, നടി ശ്രുതി ഹാസന്‍ എന്നിവര്‍ക്കു പിന്നാലെയാണ് നടി ചലഞ്ച് ഏറ്റെടുത്തത്. നടന്‍ പ്രകാശ് രാജിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് തൃഷ ചിത്രങ്ങള്‍ പങ്കുവച്ചത്. ചെന്നൈയിലെ തന്റെ വീട്ടുമുറ്റത്താണ് താരം തൈകള്‍ നട്ടിരിക്കുന്നത്.

ചിത്രങ്ങള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ”ഞാന്‍ ഗ്രീന്‍ ഇന്ത്യ ചലഞ്ച് സ്വീകരിച്ച് ഇന്ന് രണ്ട് വൃക്ഷത്തൈകള്‍ നട്ടിരിക്കുന്നു. ഗ്രീനര്‍ ഇന്ത്യയ്ക്ക് വേണ്ടി എല്ലാവരും കഴിയുന്ന രീതിയില്‍ സഹായം ചെയ്യണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു,” തൃഷ കുറിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് മകന്‍ വേദാന്തിനൊപ്പം ഹൈദരാബാദിലെ വീട്ടുവളപ്പില്‍ തൈകള്‍ നടുന്ന ചിത്രം പ്രകാശ് രാജ് പങ്കുവച്ചത്. നടന്‍ സൂര്യ, തൃഷ, മോഹന്‍ലാല്‍ എന്നിവരെയും ഈ സംരംഭത്തില്‍ പങ്കാളികളാവാനായി പ്രകാശ് രാജ് നോമിനേറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News