‘അവള്‍ അപ്പടിത്താന്‍’; സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാവുന്നു

നടി സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. കെ.എസ് മണികണ്ഠനാണ് ‘അവള്‍ അപ്പടിത്താന്‍’ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രീകരണം നവംബറില്‍ ആരംഭിക്കാനാണ് തീരുമാനം. സില്‍ക്കിന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന നായികയെ തേടുകയാണെന്നും സില്‍ക്കിന്റെ വികാര തീവ്രതയ്‌ക്കൊപ്പമെത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു..

സില്‍ക്കിന്റെ ജീവിതവും വഴിത്തിരിവുകളും അറിയാക്കഥകളും ‘അവള്‍ അപ്പടിത്താന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മുമ്പ് ഹിന്ദിയില്‍ വിദ്യാബാലനെ നായികയാക്കി ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രവും മലയാളത്തില്‍ ക്ലൈമാക്സ് എന്ന ചിത്രവും സില്‍ക്കിന്റെ ജീവിത കഥയെ ആസ്്പദമാക്കിയെടുത്ത ചിത്രങ്ങളായിരുന്നു.

17 വര്‍ഷം കൊണ്ട് 450ലധികം സിനിമകളിലാണ് സില്‍ക്ക് സ്മിത അഭിനയിച്ചത്. ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തില്‍ ആണ് സില്‍ക്ക് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News