സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍; ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ സെല്‍ അന്വേഷണം

അശ്ലീലം നിറഞ്ഞ വീഡിയോകള്‍ നിരന്തരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ സെല്‍ അന്വേഷണം.

സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ക്കെതിരെയാണ്‌ സൈബര്‍ സെല്‍ അന്വേഷണം. അശ്ലീല വീഡിയോയുടെ പേരില്‍ വിജയ് പി നായരെ താമസിക്കുന്ന ലോഡ്ജില്‍ വെച്ച്‌ ആക്രമിച്ച ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോയിലും അശ്ലീലവും സഭ്യേതരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പരാതിയിലാണ് ശ്രീലക്ഷ്മിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

അശ്ലീലവും സഭ്യേതരവുമായ വീഡിയോകള്‍ നിരന്തരം സംപ്രേഷണം ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അശ്ലീലവും സഭ്യേതരവുമായ വീഡിയോകള്‍ നിരന്തരം സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ച്‌ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് പരാതി. വന്നത്.

കണ്ണൂര്‍ സ്വദേശിനിയും ശാസ്തമംഗലം പണിക്കേഴ്സ്സ് ലെയിന്‍ സി തെരുവില്‍ സൂര്യ ഹൗസില്‍ താമസക്കാരിയുമായ ശ്രീലക്ഷ്മി അറക്കല്‍ എന്ന എ.ശ്രീലക്ഷ്മി (25) ക്കെതിരെ സൈബര്‍ ക്രൈം കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ലക്ഷ്മി അറക്കല്‍ ലൈവ് എന്ന ശീര്‍ഷകത്തില്‍ മല്ലുസ് ലൈവ്, ഇഎഫ്‌ഇഎഫ്‌എസ്‌ഇഇ , സിനിമാസ്‌കോപ്പ് പ്രൊഡക്ഷന്‍സ്, ആര്‍ജ് യൂ , വിയോക് 9 ഇ , വൈഎഫ്ഡബ്ല്യുഎഎന്‍എസ് , 35 എം ഇ 4 ജിസി തുടങ്ങി 10 ല്‍ പരം ചാനലുകളില്‍ ലക്ഷ്മി അശ്ലീല വീഡിയോ സംപ്രേഷണം ചെയ്തതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതി പറയുന്നത്.

എന്നാല്‍ തനിക്ക് ഒരു യൂട്യൂബ് ചാനല്‍ ഉള്ളതില്‍ തന്‍റെ ടിക് ടോക് വീഡിയോകളും അമ്മയുടെ കവിതയുമാണെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍ പറയുന്നു. എന്നാല്‍ തന്‍റെ വീഡിയോകളില്‍ അസ്ലീല തമ്പ്നെയ്ലുകള്‍ കുത്തിക്കയറ്റി കാശുണ്ടാക്കുന്ന ചില യൂട്യൂബര്‍മാരുണ്ടെന്നും ഇവരെ കണ്ട് അത് തന്‍റെ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ശ്രീലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News