‘അന്ന് മുതല്‍ നിങ്ങളാണ് എന്റെ ജീവിതം’; ഭര്‍ത്താവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍

ഭര്‍ത്താവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍. ശ്രേയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ശ്രയ ഘോഷാലിന്റെ ട്വീറ്റ്;

‘എന്റെ പ്രിയന് ജന്മദിനാശംസകള്‍.

2005ല്‍ നടന്ന ആ സ്‌കൂള്‍ റീയൂണിയനില്‍ പങ്കെടുക്കുവാനുള്ള തീരുമാനം എടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ച ദൈവത്തിനോട് ഞാന്‍ എപ്പൊഴും നന്ദിയുള്ളവളായിരിക്കും. അതുകൊണ്ടാണ് അവിശ്വസനീയമാം വിധം ഭംഗിയുള്ളവനും സുന്ദരനും തമാശക്കാരനും ദയയുള്ളവനും എന്നെ മനസ്സിലാക്കുന്നതും കരുതലുള്ളമുള്ള ഈ മനുഷ്യനെ എനിക്ക് ലഭിച്ചത്. അന്ന് മുതല്‍ നിങ്ങളാണ് എന്റെ ജീവിതം.’

2015ലാണ് ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയുമായി ശ്രേയയുടെ വിവാഹം നടന്നത്. പത്ത് വര്‍ഷത്തോളം നീണ്ട് നിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News