ഉത്തര്‍പ്രദേശില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ഹത്രാസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംവത്തില്‍ രാജ്യത്താകെ പ്രതിഷേധം ഉയരുകയാണ്. ഇതിനിടെയാണ് ഉത്തര്‍പ്രദേശില്‍ വീണ്ടും മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായത്.

സിക്കന്ദര്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 15 വയസ്സുകാരിയെയാണ് 23-കാരനായ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും വെള്ളിയാഴ്ച രാവിലെ രാസ്‌റ ബസ് സ്റ്റാന്‍ഡില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

സംഭവത്തില്‍ പ്രതിയായ ആസിഫിനെ അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും സിക്കന്ദര്‍പുര്‍ എസ്.എച്ച്.ഒ. അമര്‍ജീത് യാദവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News