‘ആണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വിശേഷാധികാരം ഇല്ല, അവരുടെ കടമ ഇതാണ്’; അനുഷ്‌ക ശര്‍മ

പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികള്‍ ജനിക്കുന്നത് വിശേഷ അധികാരമായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പുമായി നടി അനുഷ്‌ക ശര്‍മ. ആണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വിശേഷാധികാരം ഇല്ലെന്നും അവരുടെ കടമ എന്താണെന്നുമാണ് താരം കുറിപ്പിലൂടെ പറയുന്നത്.

‘നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടി ജനിക്കുന്നതിനെ വിശേഷാധികാരമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്പോഴുണ്ടാകുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പറയപ്പെടുന്ന വിശേഷാധികാത്തെ ഇടുങ്ങിയ ചിന്താഗതിയോടെ തെറ്റായി നോക്കിക്കാണുകയാണ്.

ഒരു ആണ്‍ കുട്ടിയെ വളര്‍ത്താന്‍ അവസരം ലഭിച്ചാല്‍ അവരെ സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക എന്നതു മാത്രമാണ് വിശേഷാധികാരം. മാതാപിതാക്കള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള നിങ്ങളുടെ കര്‍ത്തവ്യമാണ് ഇത്. അതിനാല്‍ വിശേഷാധികാരമായി അത് കാണരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും തോന്നുന്ന രീതിയില്‍ ആണ്‍കുട്ടികളെ വളര്‍ത്തണമെന്നും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News