രാമകൃഷ്ണന്റെ ആരോപണം ദുരുദ്ദേശപരവും അവാസ്തവവും: കെപിഎസി ലളിത

സംഗീത നാടക അക്കാദമിയുമായി ബന്ധപ്പെട്ട് നടനും അധ്യാപകനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത. രാമകൃഷ്ണന്റെ ആരോപണം അവാസ്തവവും ദുരുദ്ദേശപരവുമെന്ന് കെ പിഎസി ലളിത പറഞ്ഞു. ഓണ്‍ലൈന്‍ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചുവെന്നാണ് രാമകൃഷ്ണന്റെ ആരോപണം.

രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയോട് സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

തനിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

ആര്‍എല്‍വി രാമകൃഷ്ണനെ അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി ഏഴുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News