‘ നമ്മുടെ ദളിത് സഹോദരന്‍മാര്‍ക്ക് വേണ്ടി, സഹോദരിമാര്‍ക്ക് വേണ്ടി, എന്തെങ്കിലും ഒന്ന് സംസാരിക്കൂ’ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് സയനി ഗുപ്ത

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി സയനി ഗുപ്ത.

ഹാത്രാസില്‍ ദളിത് യുവതി കൂട്ടബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കവെയാണ് സയനി ഗുപ്തയുടെ പ്രതികരണം.

‘ എന്തെങ്കിലും ഒന്ന് സംസാരിക്കൂ. ഗാന്ധി നമ്മളെ സത്യം പറയാനും പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദളിത് സഹോദരന്‍മാര്‍ക്ക് വേണ്ടി, സഹോദരിമാര്‍ക്ക് വേണ്ടി, ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടി. നിങ്ങളുടെ വായയും ചെവിയും അടച്ചിടാതിരിക്കൂ,’ സയനി ഗുപ്ത ട്വീറ്റ് ചെയ്തു.

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഷാരൂഖ് തന്റെ കുട്ടികളുടെ ഫോട്ടോയോടൊപ്പം ഇട്ട ട്വീറ്റിന് മറുപടിയായാണ് സയനി ഗുപ്തയുടെ പ്രതികരണം. സംഭവത്തില്‍ നടന്‍ ഷാരൂഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, കങ്കണ റണൗത്ത്, സ്വര ഭാസ്‌കര്‍, തപ്‌സി പന്നു തുടങ്ങിയവര്‍ ഹാത്രാസ് സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News