‘കയറ്റ’ത്തിന്റെ ട്രയ്ലര്‍ പുറത്ത്‌; മഞ്ജു വാര്യര്‍ക്ക് പ്രശംസയുമായി ആരാധകര്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തിന്റെ ട്രയ്ലര്‍ റിലീസോടെ മഞ്ജു വാര്യര്‍ക്ക് പ്രശംസയുമായി ആരാധകര്‍. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ‘കയറ്റ’ത്തിന്റെ (അ’ഹര്‍) ട്രയ്‌ലര്‍ ഇന്നലെയാണ് പുറത്തുവന്നത്. റിലീസിന് പിന്നാലെ ട്രയ്‌ലര്‍ ഏറ്റെടുത്ത ആരാധകര്‍ മഞ്ജുവാര്യരേയും സംവിധായകനേയും പ്രശംസിച്ച് രംഗത്തുവന്നു. സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനാണ്‌ തന്റെ ഫേസ് ബുക്ക് പേജിലൂടെ ട്രയ്‌ലര്‍ പങ്കുവച്ചത്.

Glad to release the trailer of A’HR (Kayattam) and my best wishes to the whole team for the nomination by Busan…

Posted by A.R. Rahman on Friday, 2 October 2020

ചിത്രത്തിന്റെ തിരക്കഥ രചന, എഡിറ്റിംങ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, നിവ് ആര്‍ട്ട് മൂവീസ്, ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, എന്നിവര്‍ ചേര്‍ന്നാണ് ‘കയറ്റം’ നിര്‍മ്മിക്കുന്നത്.

എസ് ദുര്‍ഗ്ഗക്കും ചോലക്കും ശേഷം സനല്‍കുമാര്‍ ശശിധരനൊരുക്കുന്ന ചിത്രം വ്യത്യസ്തകളേറെയുള്ള ഒരു മിസ്റ്ററി ത്രില്ലറാണെന്നാണ് ട്രെയ്‌ലറിലെ സൂചന.
ചിത്രത്തിനു വേണ്ടി പ്രത്യേകം തയാറാക്കിയ ‘അഹര്‍സംസ’ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍.

അഹര്‍സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നത് ഒരു സവിശേഷതയാണ്.

ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

ചന്ദ്രു സെല്‍വരാജ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. ബിനീഷ് ചന്ദ്രന്‍, ബിനു ജി നായര്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍മാര്‍. ഡിസൈന്‍ ആന്റ് പബ്ലിസിറ്റി-ദിലീപ് ദാസ്, സൗണ്ട് റെക്കോഡിംങ്-നിവേദ് മോഹന്‍ദാസ്, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-ഫിറോഷ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിജു ആന്റണി, സ്റ്റുഡിയോ-രംഗ് റെയ്‌സ് ആന്റ് കാഴ്ച ക്രീയേറ്റീവ് സ്യൂട്ട്, പോസ്റ്റ് പ്രൊഡക്ഷന്‍ അസോസിയേറ്റ്-ചാന്ദിനി ദേവി, ലോക്കേഷന്‍ മാനേജര്‍-സംവിദ് ആനന്ദ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ് എന്നിവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News