കോഹ്​ലിയും പടിക്കലും തിളങ്ങി; ബം​ഗ​ളൂ​രുവിന് അനായാസ ജയം

ഐ​പി​എ​ല്ലി​ലെ ര​ണ്ടു റോ​യ​ൽ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ജ​യം ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കിം​ഗ് കോഹ്​ലി​യു​ടെ സം​ഘം ത​ക​ർ​ത്ത​ത്. ജ​യ​ത്തോ​ടെ ആ​ർ​സി​ബി ആ​റ് പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ത​ല​പ്പ​ത്തെ​ത്തി.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 154 റ​ണ്‍​സ് കു​റി​ച്ചു. അ​ഞ്ച് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കേ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ബം​ഗ​ളൂ​രു അ​നാ​യാ​സം വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു.

വി​രാ​ട് കോഹ്​ലി (പു​റ​ത്താ​കാ​തെ 72), മ​ല​യാ​ളി താ​രം ദേ​വ്​ദ​ത്ത് പ​ടി​ക്ക​ൽ (63) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് മി​ന്നും ജ​യം സ​മ്മാ​നി​ച്ച​ത്.

മി​ക​ച്ച ഫോം ​തു​ട​രു​ന്ന ദേ​വ്​ദ​ത്ത് ആ​റ് ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ മൂ​ന്നാം അ​ർ​ധ സെ​ഞ്ചു​റി കു​റി​ച്ച​ത്. 53 പ​ന്തു​ക​ൾ നേ​രി​ട്ട നാ​യ​ക​ൻ കോഹ്​ലി ഏ​ഴ് ഫോ​റും ര​ണ്ടു സി​ക്സും നേ​ടി. 12 റ​ണ്‍​സു​മാ​യി നാ​യ​ക​ന് കൂ​ട്ടാ​യി എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സ് പു​റ​ത്താ​കാ​തെ നി​ന്നു.

മു​ൻ​നി​ര ഒ​രി​ക്ക​ൽ കൂ​ടി പ​രാ​ജ​യ​പ്പെ​ട്ട രാ​ജ​സ്ഥാ​നെ ഇ​ത്ത​വ​ണ മ​ധ്യ​നി​ര​യാ​ണ് മാ​ന്യ​മാ​യ സ്കോ​റി​ൽ എ​ത്തി​ച്ച​ത്. നാ​ല് ഓ​വ​റി​നി​ടെ ക്യാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്ത് (അ​ഞ്ച്), ജോ​സ് ബ​ട്‌​ല​ർ (22), സ​ഞ്ജു സാം​സ​ൺ (നാ​ല്) എ​ന്നി​വ​രെ രാ​ജ​സ്ഥാ​ന് ന​ഷ്ട​മാ​യി.

സ​ഞ്ജു​വി​നെ സ്വ​ന്തം ബൗ​ളിം​ഗി​ൽ യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ പി​ടി​ച്ചു പു​റ​ത്താ​യ വി​ക്ക​റ്റി​ൽ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക്ലീ​ൻ ക്യാ​ച്ചാ​യി​രു​ന്നി​ല്ല ച​ഹ​ലി​ന്‍റേ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഫീ​ൽ​ഡ് അം​പ​യ​റു​ടെ സ്ഫോ​റ്റ് ഡി​സി​ഷ​ൻ മൂ​ന്നാം അം​പ​യ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ധ്യ​നി​ര​യി​ൽ മ​ഹി​പാ​ൽ ലം​റോ​ർ (47) രാ​ജ​സ്ഥാ​നം ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ രാ​ഹു​ൽ തെ​വാ​ട്ടി​യ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് രാ​ജ​സ്ഥാ​ൻ സ്കോ​ർ 150 ക​ട​ത്തി​യ​ത്. 12 പ​ന്തി​ൽ മൂ​ന്ന് സി​ക്സു​ക​ൾ പ​റ​ത്തി​യ തെ​വാ​ട്ടി​യ 24 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു.

നാ​ല് ഓ​വ​റി​ൽ 24 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി സ​ഞ്ജു​വി​ന്‍റെ ഉ​ൾ​പ്പ​ടെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ച​ഹ​ലാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ബം​ഗ​ളൂ​രു​വി​നാ​യി ച​ഹ​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ഇ​സു​രു ഉ​ദാ​ന ര​ണ്ട് വി​ക്ക​റ്റ് പി​ഴു​തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here