ഇഎസ്ഐ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് നിഷേധം; ഒക്ടോബര്‍ 15 ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കശുവണ്ടി തൊ‍ഴിലാളികള്‍

കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് ഇ.എസ്.ഐ മെഡിക്കല്‍ സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് ഈ മാസം 15 ന് കശുവണ്ടി തൊഴിലാളികള്‍ പണിമുടക്കും. സി.ഐ.ടി.യു.ഉൾപ്പടെ ഐക്യട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടെ ഇ. എസ്. ഐ യുടെ പരിധിയിൽപ്പെട്ട 3.5 കോടി തൊഴിലാളികളുടെ മക്കളിൽ മികച്ച റാങ്കിൽ വരുന്ന കുട്ടികൾക്ക് ഇ.എസ്.ഐ ക്വോട്ടയിലൂടെ ലഭിച്ചിരുന്ന അഡ്മിഷൻ റദ്ദാക്കിയ ഇ.എസ്.ഐ ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിനെതിരെയാണ് ഈ മാസം 15 ന് കേരളത്തിലെ കശുവണ്ടി ഫാക്ടറികളിൽ പണിമുടക്ക് നടത്താൻ സർവ്വകക്ഷിയോഗം യോഗം തീരുമാനിച്ചത്.

കാഷ്യൂ കോർപ്പറേഷൻ ഹെഡ് ഓഫീസിൽ ചേർന്ന ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ.

ഒക്ടോബർ 15 ന് തൊഴിലാളികൾ കോവിഡ് മാനദണ്ഡം പാലിച്ച് ഫാക്ടറി ഗേറ്റിന് മുമ്പിലും, പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ സമരം നടത്തും. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികൾ അന്നേദിവസം വീടിന് മുൻപിൽ രാവിലെ 10 മണിക്ക് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കും.

ഒക്ടോബർ 5 ന് കൊല്ലം ഇ.എസ്.ഐ സബ് റീജ്യണൽ ഡയറക്ടർക്ക് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നിവേദനം നൽകും. ഫാക്ടറികളിൽ ഒക്ടോബർ 6, 7, 8 തീയതികളിൽ പ്രതിഷേധ യോഗങ്ങൾ നടക്കും. ഒക്ടോബർ 12 ന് പഞ്ചായത്ത് തലത്തിലും കോർണർ യോഗങ്ങൾ ചേരും.

സർവകക്ഷി യോഗത്തിൽ കാപ്പക്സ് ചെയർമാൻ പി.ആർ വസന്തൻ, കെ. രാജഗോപാൽ, കെ. സുഗതൻ, ജെ. രാമാനുജൻ (സി.ഐ.ടി.യു), ജി. ബാബു, ജി. ലാലു, സി.ജി ഗോപുകൃഷ്ണൻ (എ.ഐ.ടി.യു.സി) സവിൻ സത്യൻ, മംഗലത്ത് രാഘവൻ, കോതേത്ത് ഭാസുരൻ (ഐ.എൻ.ടി.യു.സി) എ. എ അസീസ്, സജി ഡി. ആനന്ദ്, ടി.സി വിജയൻ ( യു.ടി.യു.സി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News