യുപിയിലുള്ളത് അംബേദ്കറിന്‍റെ ഭരണഘടനയല്ല, യോഗിയുടെ ജാതി നിയമം; വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ മൗനം യോഗി സ്വന്തം നേതാവായതുകൊണ്ടോ ?; പിണറായി വിജയന്‍റെ ഇച്ഛാശക്തി ആദിത്യനാഥിനില്ലെന്നും ബൃന്ദാ കാരാട്ട്

ഹത്രാസ് തുടരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്‍റെയും നീതിനിഷേധത്തിന്‍റെയും അവസാനത്തെ പേരാണ് ഹത്രാസ്. ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിട്ടും നിസംഗമായി നില്‍ക്കുക, പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന യുപി ഗവണ്‍മെന്‍റിനെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ മുന്നിട്ടിറങ്ങിയ വ്യക്തിയാണ് ബൃന്ദാ കാരാട്ട്. സംഭവുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.

യുപിയിലുള്ളത് അംബേദ്കറിന്റെ ഭരണഘടനയല്ലെന്നും യോഗിയുടെ ജാതി നിയമമാണ് നിലനില്‍ക്കുന്നതെന്നും ബൃന്ദാ കാരാട്ട്. നീതിയെ അട്ടിമറിച്ച ആദിത്യനാഥിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യത്തെയും ഐക്യത്തെയും ഭയക്കുന്നുവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്നാണ് യുപി സര്‍ക്കാറിന്‍റെ കണ്ടെത്തല്‍ ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്ല്യമാണെന്നും ബൃന്ദാ കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു.

സാധാരണക്കാരന് തുടര്‍ച്ചയായി നീതി നിഷേധിക്കുന്ന സർക്കാരിനെ കൊണ്ട് മറുപടി പറയിക്കുക പൗരന്മാരുടെ കടമയാണെന്നും ബൃന്ദ പറഞ്ഞു.

കേരളത്തിലെ BJP നേതാക്കൾക്ക് യുപി മുഖ്യമന്ത്രിയെ കുറിച്ച് എന്ത് പറയാനുണ്ടെന്നും കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ച് നുണകളുമായി ഇറങ്ങിയവർ ആദിത്യനാഥിനെക്കുറിച്ച് മിണ്ടാത്തത് ആദിത്യനാഥ്‌ സ്വന്തം നേതാവായതിനാലാണോ എന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.

സമൂഹ മാധ്യമ അധിക്ഷേപത്തില്‍ ശക്തമായ നടപടിയെടുത്തു എന്നാല്‍ ഈ ഇച്ഛാശക്തി യോഗി ആദിത്യനാഥിന് ഇല്ലെന്നും ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു. വർഗീയത, സ്ത്രീ സമത്വ വിഷയങ്ങളിൽ വിട്ട് വീഴ്ച്ച ഇല്ലാത്തത് ഇടത് ആശയങ്ങൾക്കാണെന്നും യുപിയില്‍ സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾക്ക് ജാതി വിവേചനം,വർഗ ചൂഷണം, പുരുഷാധിപത്യം എന്നിവ ഘടകങ്ങളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News