ഉത്തര്‍പ്രദേശ് എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം: കെകെ രാഗേഷ്

ഹത്രാസിലെ കൂട്ടബലാത്സംഗവും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്ന കടുത്ത അനീതിയുമൊക്കെ രൂക്ഷമായ വിമര്‍ശനത്തിനാണ് ഇടയാക്കിയിട്ടുള്ളത്. വിഷയത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെകെ രാഗേഷ് എംപി

ഭ്രാന്താലയമെന്ന് സ്വാമിവിവേകാനന്ദന്‍ കേരളത്തെ കുറ്റപ്പെടുത്തിയിട്ട് 128 വര്‍ഷം കഴിഞ്ഞു. എന്നാല്‍ നവോത്ഥാനപ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച് പുതുമണ്ണ് തീര്‍ത്ത കേരളം ഏതൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും മാതൃകയാണ് ഇന്ന്. ഉച്ചനീചത്വങ്ങളുടെ ഒരു ഭൂതകാലം പാഠപുസ്തകങ്ങളിലെ അറിവ് മാത്രമാണ് ഇവിടുത്തെ പുതുതലമുറയ്ക്ക്.

ജീവിതസാഹചര്യങ്ങളില്‍, സാമൂഹ്യസുരക്ഷിതത്വത്തില്‍, ആരോഗ്യസംവിധാനത്തില്‍, വിദ്യാഭ്യാസരംഗത്ത് ഒക്കെ ഏറെ മുന്നോട്ടുപോയിരിക്കുന്നു നാം.

എന്നാല്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സംഘപരിവാര്‍ സംഘടനകളുടെ ഭരണനേതൃത്വമുള്ള സംസ്ഥാനങ്ങള്‍, ഏറെ പിറകോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് കെകെ രാഗേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
https://www.facebook.com/kkrageshofficial/posts/1703160269846565

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News