കടംകയറി വീടുവിറ്റ് താമസം വാടകവീട്ടില്‍; ഒടുവില്‍ ഭാഗ്യദേവത തേടിയെത്തി

കടംകയറി വീടുവിറ്റ് വാടകവീട്ടില്‍ കഴിയേണ്ടിവന്ന കുടുംബത്തെ തേടിയെത്തിയത് ഭാഗ്യദേവത.

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ KR 467 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് ഇടുക്കി അണക്കര ആഞ്ഞിലിമൂട്ടില്‍ എ എസ് മോഹനന്‍-ലീലാമണി ദമ്പതികളുടെ മകന്‍ ധനൂപ് എ.മോഹനനാണ്.

അണക്കര ദുര്‍ഗ ലോട്ടറി ഏജന്‍സിയിലെ ബേബി ജോസഫിന്റെ പക്കല്‍ നിന്ന് വാങ്ങിയ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. അണക്കര മോണ്ട്ഫോര്‍ട്ട് സ്‌കൂളിലെ ഓഫീസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഇതുവരെ കാര്യമായി ലോട്ടറി അടിച്ചിരുന്നില്ല.

മറ്റുള്ളവയ്ക്കൊപ്പം ഈ രീതിയിലും കടബാധ്യത ഏറിയെങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്ന മോഹനന്‍ ഇപ്പോള്‍ രോഗബാധിതനാണ്. അങ്കണവാടി അധ്യാപികയായിരുന്ന ലീലാമണി വിരമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here