പെണ്‍കുട്ടികളെ മൂല്യം പഠിപ്പിക്കൂ; ഹാത്രസ് സംഭവങ്ങള്‍ അവസാനിപ്പിക്കാം’; വിവാദ പരാമര്‍ശവുമായി ബിജെപി

ലക്നൗ: യുപിയിലെ ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാജ പരാമര്‍ശവുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മാതാപിതാക്കള്‍ പെണ്‍കുട്ടികളെ മൂല്യങ്ങള്‍ പഠിപ്പിച്ച് വളര്‍ത്തിയാല്‍ ഹത്രാസ് പോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം എന്നാണ് എംഎല്‍എയുടെ പരാമര്‍ശം.

പെണ്‍കുട്ടികളെ മൂല്യം പഠിപ്പിക്കാത്ത പക്ഷം, സര്‍ക്കാരിനോ ആയുധങ്ങള്‍ക്കോ ഇത്തരം സംഭവങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. ബല്ല്യയില്‍നിന്നുള്ള ബിജെപി എംഎല്‍എയാണ് സുരേന്ദ്ര സിങ്.

‘നല്ല മൂല്യങ്ങള്‍ക്ക് മാത്രമേ ഇത്തരം സംഭവങ്ങളെ തടയാന്‍ കഴിയൂ. എല്ലാ രക്ഷിതാക്കളും അവരുടെ പെണ്‍കുട്ടികളെ നിര്‍ബന്ധമായും മൂല്യങ്ങള്‍ പഠിപ്പിക്കണം. എങ്കില്‍ മാത്രമേ സര്‍ക്കാരിനും എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അങ്ങനെ രാജ്യത്തെ സുന്ദരമാക്കാം’, സുരേന്ദ്ര സിങ് എഎന്‍ഐയോട് പറഞ്ഞതിങ്ങനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News