മൃഗങ്ങളുടെ ചൂഷണം ലക്ഷ്യമിട്ടുള്ള ബന്ധനം അവസാനിപ്പിക്കാം.. ലോകമൃഗദിനത്തില്‍ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍ നാഷണലിന്റെ സന്ദേശം

ഇന്ന് ലോകം മുഴുവനും ANIMAL DAY ആഘോഷിക്കുമ്പോള്‍ Humane Society International/India എല്ലാ മൃഗസ്‌നേഹികളോടുമായി പറയാന്‍ ആഗ്രഹിക്കുന്ന സന്ദേശം വ്യത്യസ്തമാണ്. ഏറ്റവും അര്‍ത്ഥവത്തായ സന്ദേശങ്ങളില്‍ ഒന്ന് .

കോവിഡ് വ്യാപനത്തിന്റെ ഫലമായി നമ്മള്‍ കുറച്ചു കാലത്തേക്ക് നാലു ചുവരുകളില്‍ ഒറ്റപ്പെട്ടപ്പോള്‍ ,സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോള്‍ ,ഏകാന്തത നമ്മെ കാര്‍ന്നു തിന്നപ്പോള്‍ ഭ്രാന്തുപിടിക്കുന്നപോലെ തോന്നിയിട്ടില്ലേ. ഈ കുറഞ്ഞ കാലയളവില്‍ നമ്മള്‍ എത്രത്തോളം അസ്വസ്ഥരായി.എല്ലാ കെട്ടുപാടുകളെയും വലിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിലേക്ക് സന്തോഷത്തിലേക്ക് ആഘോഷങ്ങളിലേക്ക് കൂടിച്ചേരലുകളിലേക്ക് പറക്കാന്‍ നമ്മള്‍ കൊതിക്കുന്നില്ലേ ?എങ്കില്‍ എല്ലാ കാലത്തും ലോക് ടൗണ്‍ ആയിപ്പോയ ഒരു വിഭാഗത്തെ കുറിച്ച് നമ്മള്‍ ചിന്തിക്കണം .

പുറത്തേക്കു ചാടാന്‍ കൊതിക്കുന്ന മനസുമായി കമ്പിയഴികള്‍ക്കിടയില്‍ ,ചുമരുകള്‍ക്കുള്ളില്‍ ചങ്ങലകളില്‍ കെട്ടിയിടപ്പെട്ട എത്രയോ ജീവനുകള്‍ ഉണ്ട് .പുറത്തേക്കു ചാടാന്‍ കൊതിക്കുന്ന മനസുകളെ നമ്മുടെ സ്വാര്‍ത്ഥ താല്പര്യത്തിനായി ,പ്രയോജനത്തിനായി നമ്മള്‍ ബന്ധനസ്ഥരാക്കുകയല്ലേ ?അവരെയും മോചിപ്പിക്കേണ്ടതുണ്ട് എന്ന് മനസിലാക്കാന്‍ ഈ ലോക്ക്ഡൗണ്‍ അനുഭവം പ്രയോജനപ്പെടുത്താം.
മൃഗങ്ങളുടെ ചൂഷണം ലക്ഷ്യമിട്ടുള്ള ബന്ധനം അവസാനിപ്പിക്കാം..
END THE LOCK DOWN .

HSIയുടെ ഈ വര്‍ഷത്തെ വീഡിയോ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News