കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ്; മുല്ലപ്പള്ളി നിരീക്ഷണത്തില്‍

തിരുവനന്തപുരം: കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍.

കോവിഡ് പോസിറ്റീവായ വ്യക്തി കഴിഞ്ഞ ഒരാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. ഇതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിക്കുക ആയിരുന്നു.

അതേസമയം, തിരുവനന്തപുരം നഗരസഭയിലെ ഏഴു പേര്‍ക്ക് കോവിഡ് പോസിറ്റീവായെന്ന് മേയര്‍ അറിയിച്ചു.

2000 ജീവനക്കാരാണ് നഗരസഭയിലുള്ളത്. മുന്‍ കരുതതല്‍ നടപടി സ്വീകരിച്ചതിനാലാണ് രോഗം ബാധിക്കുന്നത് തടയാന്‍ സാധിച്ചത്. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്നും മേയര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News