വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം; രണ്ടു പേര്‍ അറസ്റ്റില്‍

വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പൊഴിയൂര്‍ പോലീസ് അറസ്റ്റുചെയ്തു.

പൊഴിയൂര്‍ പരിത്തിയൂര്‍ പള്ളിവിളാകം വീട്ടില്‍ സ്റ്റഡിബോയ്(32), പരിത്തിയൂര്‍ പുതുവല്‍ പുരയിടത്തില്‍ സാഗര്‍(26) എന്നിവരെയാണ്
പൊഴിയൂര്‍ പൊലീസ് പിടികൂടിയത്. പൊഴിയൂര്‍ ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറുടെ ഔദ്യോഗിക സീലും ആശുപത്രിസീലും നിര്‍മിച്ചാണ് കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചത്.

സ്റ്റഡിബോയ് നിരവധിപ്പേര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കളിയിക്കാവിളയിലെ സീല്‍ നിര്‍മിക്കുന്ന കടയില്‍നിന്ന് സാഗറാണ് വ്യാജ സീല്‍ നിര്‍മിച്ചു കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. വ്യാജ സീല്‍ നിര്‍മിച്ചു നല്‍കിയ കടയുടമയ്‌ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതിയെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. പൊഴിയൂര്‍ സബ് ഇന്‍സ്പക്ടര്‍ എം.ആര്‍.പ്രസാദ്, ശ്രീകുമാര്‍, സി.പി.ഒ. വിമല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഘത്തെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here