തിരുവനന്തപുരം നഗരസഭയിലെ ഏഴു ജനപ്രതിനിധികള്‍ക്ക് കൊവിഡ്; 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഏഴു ജനപ്രതിനിധികള്‍ക്ക് കോവിഡ് പോസിറ്റീവായെന്ന് മേയര്‍ അറിയിച്ചു.

2000 ജീവനക്കാരാണ് നഗരസഭയിലുള്ളത്. മുന്‍ കരുതല്‍ നടപടി സ്വീകരിച്ചതിനാലാണ് രോഗം ബാധിക്കുന്നത് തടയാന്‍ സാധിച്ചത്.

അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്നും മേയര്‍ അറിയിച്ചു.

കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാനും നഗരസഭ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ ഇതിനായി ആക്ഷന്‍ പ്ലാന്‍ തന്നെ രൂപീകരിച്ചിട്ടുണ്ടെന്ന് മേയര്‍ വിശദീകരിച്ചു.

കടകളില്‍ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ ലൈസെന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് മടിക്കില്ല. രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News