10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി അറസ്റ്റില്‍

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല ചെറുന്നിയൂര്‍ വെന്നികോട് കട്ടിങ്ങിനു സമീപം ബിജിത്താ(22)ണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിലില്‍ ഇതേരീതിയില്‍ മറ്റൊരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് വര്‍ക്കല പോലീസ് ഇയാളെ അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ ജൂലായില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് പ്രതി വീണ്ടും പീഡനം നടത്തിയത്.

പീഡനത്തിനിരയായ വിദ്യാര്‍ഥിനി അമ്മയോടൊപ്പം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു. വനിതാ ഡോക്ടര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

പീഡനം പുറത്തു പറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് പെണ്‍കുട്ടികളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. 2017-ല്‍ വധശ്രമത്തിനും ഇയാള്‍ക്കെതിരേ കേസുണ്ട്. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News