പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം പിടിച്ച് വലിച്ച സംഭവം; നോയ്ഡ പോലീസ് ഖേദം പ്രകടിപ്പിച്ചു

ഹാത്രസിലേക്ക് പോകുന്നതിനിടെ നോയിഡയിലുണ്ടായ സംഘർഷത്തിൽ പൊലീസ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം പിടിച്ച് വലിച്ച സംഭവത്തിൽ നോയ്ഡ പോലീസ് ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ അന്വേഷണത്തിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.

ഹത്രസിലേക്ക് ഉള്ള യാത്രാമധ്യേ നോയ്ഡയിൽ വാഹനം തടഞ്ഞതിന് പിന്നാലെ പോലീസ് പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇത് തടയുന്നതിന് ഇടയിലാണ് പോലീസ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം പിടിച്ച് വലിച്ചത്.

വിഷയം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ആയതിന് പിന്നാലെയാണ് പോലീസ് നടപടി. സ്ത്രീ സുരക്ഷ പോലീസിന്റെ ഉത്തരവാദിത്വം ആണെന്നും നോയ്ഡ പോലീസ് ട്വിറ്റിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News