തമന്നയ്ക്ക് കൊവിഡ് പോസിറ്റീവ്

നടി തമന്നയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു തമന്ന. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛനും അമ്മയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു,

കഴിഞ്ഞ ഓഗസ്റ്റില്‍ തമന്നയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. വിവരം തമന്ന തന്നെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. മാതാപിതാക്കള്‍ക്ക് നേരിയ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ, മുന്‍കരുതല്‍ എന്ന നിലയില്‍ വീട്ടിലെ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു.

പരിശോധനയില്‍ മാതാപിതാക്കള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും തമന്ന അറിയിച്ചിരുന്നു.

‘ബോലെ ചുഡിയന്‍’ ആണ് തമന്നയുടെ വരാനിരിക്കുന്ന ചിത്രം, നവാസുദ്ദീന്‍ സിദ്ദിഖി, കബീര്‍ ദുഹാന്‍ സിംഗ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷമാസ് നവാബ് സിദ്ദിഖിയാണ് സംവിധായകന്‍. തെലുങ്ക് ചിത്രങ്ങളായ ‘സീതിമാര്‍’, ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്നിവയും തമന്നയുടേതായി ഒരുങ്ങുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News