ഭാഗ്യലക്ഷ്മിയോട് മഞ്ജു വാര്യർക്ക് ചോദിക്കാനുള്ളത്? #WatchVideo

ഭാഗ്യലക്ഷ്മിയോട് ജെ ബി ജങ്ഷൻ എന്ന പരിപാടിക്കിടയിൽ മഞ്ജു വാര്യർ ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത് .ഞാൻ സ്വന്തം ചേച്ചിയെ പോലെയാണ് ഭാഗ്യലക്ഷ്മിയെ കാണുന്നത് എന്ന് മഞ്ജു പറയുന്നുണ്ട്.
വര്ഷങ്ങള്ക്കു മുൻപേ തന്നെ ,സിനിമയിലേക്ക് മഞ്ജു എത്തുന്നതിനും മുന്നേ നായികമാരുടെ ശബ്ദം മഞ്ജു ഇഷ്ടപ്പെട്ടിരുന്നു .സിനിമയിലെത്തിയ ശേഷമാണ് അത് ഭാഗ്യലക്ഷ്മി ആയിരുന്നു എന്നറിഞ്ഞത് എന്നും മഞ്ജു പറയുന്നു . ഭാഗ്യലക്ഷ്മിയെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തനിക്കു ജീവിതത്തിലുടനീളം ഭാഗ്യലക്ഷ്മിയുടെ സ്നേഹം ലഭിച്ചിട്ടുണ്ട് ,അതിനിയും ഉണ്ടാവണം എന്നാഗ്രഹിക്കുന്നു എന്ന് പറയുമ്പോഴും കുസൃതി നിറഞ്ഞ ഒരു ചോദ്യം ഭഗ്‌ലക്ഷ്മിയോട് ചോദിക്കുന്നുണ്ട് .

മഞ്ജു ചെയ്ത കഥാപാത്രങ്ങളിൽ ഏതാവും   ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യാൻ തിരഞ്ഞെടുക്കുക എന്ന് . മഞ്ജുവിനോടുള്ള സ്നേഹം തന്നെ സ്വന്തം ആയി ശബ്ദം കൊടുക്കുന്നല്ലോ എന്നതായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ട് .ആദ്യചിത്രത്തിൽ മറ്റൊരാൾ  ഡബ്ബ്  ചെയ്‌തെങ്കിലും മഞ്ജു പെട്ടെന്ന് ഡബ്ബിങ് നന്നായി ചെയ്തു തുടങ്ങി. ആര് ഡബ്ബ് ചെയ്താലും ആര്ടിസ്റ് ശബ്ദം കൊടുക്കുന്ന അത്ര വരില്ല .എങ്കിലും .മഞ്ജുവിന്റെ കന്മദം എന്ന ചിത്രമാണ് ഭാഗ്യലക്ഷ്മിക്ക് ഡബ്ബ് ചെയ്യാൻ ആഗ്രഹം തോന്നിയത് എന്നാണ് ജെ ബി ജങ്ഷനിൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here