യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു; ഹത്രാസിലെ പൊലീസ് നടപടികളില്‍ പ്രതികരിച്ച്‌ നടന്‍ കമല്‍ ഹാസന്‍

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് നടപടികളില്‍ പ്രതികരണവുമായി നടന്‍ കമല്‍ ഹാസന്‍

യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഇത്തരം ക്രൂരമായ പ്രവര്‍ത്തികളില്‍ ഒരു പങ്ക് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കുമുണ്ടെന്നും കമല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

രാഷ്ട്രീയ മര്യാദയില്ലാത്തതിന്റെ അങ്ങേയറ്റം പരാജയമാണ് യുപി പൊലീസെന്നും. ഇത്തരം സര്‍ക്കാരിന് പദവിയിലെത്താന്‍ വഴിവച്ച ജനങ്ങളും ഈ സാഹചര്യങ്ങള്‍ക്കെല്ലാം ഉത്തരവാദികളാണെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍
കുറിച്ചു.

Nadir of political misbehavior! Shame on UP Police. We, the people, voted for such thuggery. Irrespective of the party…

Posted by Kamal Haasan on Thursday, 1 October 2020

അതേസമയം, ഹാത്രസില്‍ ബലാല്‍സംഗം നടന്നിട്ടില്ലെന്ന് വാദവുമായി പൊലീസ്. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിട്ടില്ലെന്നാണ് യുപി പൊലീസ് പറയുന്നത്. ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മരണകാരണം കഴുത്തിനേറ്റ പരുക്കാണെന്നും ജാതിസംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമമെന്നുമാണ് പൊലീസ് വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News