സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ആറ് മുതല്‍ ഭൂമിയോട് കൂടുതല്‍ അടുത്തെത്തും. ഭൂമിയില്‍നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍ അറിയിച്ചു.
രാത്രി ഏഴിന് കിഴക്ക് ഉദിക്കുന്ന ചൊവ്വ രാത്രി എട്ടോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. സന്ധ്യക്ക് കിഴക്കുഭാഗത്ത് കാണുന്ന ചന്ദ്രന്റെ തൊട്ടുമുകളില്‍ ആണ് ഇതിന്റെ സ്ഥാനം.
ചന്ദ്രപ്രഭയില്‍ ചൊവ്വക്ക് അല്‍പ്പം മങ്ങലുണ്ടാകുമെങ്കിലും വരുംദിവസങ്ങളില്‍ കൂടുതല്‍ ചുവപ്പു നിറത്തില്‍ കാണാനാകും.
2021 വരെ സന്ധ്യാകാശത്ത് ചൊവ്വയെ നിരീക്ഷിക്കാന്‍ കഴിയും. ഇതിനുസമീപം പടിഞ്ഞാറ് മാറി വ്യാഴം, ശനി എന്നിവയെയും കാണാം. നല്ല തിളക്കമുള്ളതാകും വ്യാഴം. രാത്രി 12ന് ഇവ അസ്തമിക്കും. വരുന്ന ഡിസംബര്‍വരെ ഇവ ആകാശത്തുണ്ടാകും.

Get real time update about this post categories directly on your device, subscribe now.