ആശങ്ക പരത്തി ക്യാറ്റ് ക്യൂ വൈറസ്; ഇന്ത്യയിലേക്കും എത്തുമെന്ന് സൂചന

ദില്ലി: കൊവിഡ് വൈറസിനെതിരെ ലോകമെമ്പാടും പൊരുതുകയാണ്. കൊവിഡിനെ തുരത്താന്‍ ഇതുവരെ വാക്സിന്‍ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയൊരു വൈറസ് പരക്കുന്നത്. എന്നാല്‍, ഈ വൈറസ് ഇന്ത്യയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആര്‍. ചൈനയിലും വിയറ്റ്നാമിലും പടര്‍ന്നു പിടിക്കുന്ന ക്യാറ്റ് ക്യൂ വൈറസിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആര്‍.

ചൈനയില്‍ വ്യാപകമായി കണ്ടുവരുന്ന ക്യാറ്റ് ക്യു വൈറസിന്റെ സാന്നിധ്യമാണ് രാജ്യത്തു കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങാകില്‍ നിന്നും ശേഖരിച്ചസാമ്പിളുകളിലാണ്് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ചൈനയിലും വിയറ്റ്നാമിലും ഈ രോഗം വ്യാപിച്ചതോടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും രോഗം വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ് സന്ദേശം.

പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധര്‍ പറയുന്നു. ക്യൂലക്സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. സി ക്യുവിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകള്‍ പന്നികളാണ്.

ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം. നരത്തെ 2014ലും 2017ലും നടത്തിയ പരിശോധനകളില്‍ രാജ്യത്ത് രണ്ടു പേരില്‍ ഈ വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയിരുന്നു.

മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പിടിയാട്രിക് എന്‍സിഫൈലിറ്റിസ്, എന്നീ അസുഖങ്ങള്‍ക് വൈറസ് കാരണമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ക്യൂലക്‌സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. ഇന്ത്യയില്‍ ഈ വൈറസ് വ്യാപിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഐസിഎംആര്‍ പഠനമനുസരിച്ച് കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്‌സ്. ക്വിന്‍ക്ഫാസിയാറ്റസ്, സിഎക്‌സ്. ട്രൈറ്റേനിയര്‍ഹിഞ്ചസ് എന്നിവ എളുപ്പത്തില്‍ സി ക്യു വി വൈറസിന് കീഴ്‌പ്പെടും.

ഐസിഎംആര്‍ പഠനമനുസരിച്ച് ഇന്ത്യന്‍ കൊതുകുകളായ ഈജിപ്റ്റി, സിഎക്‌സ്. ക്വിന്‍ക്ഫാസിയാറ്റസ്, സിഎക്‌സ്. ട്രൈറ്റേനിയര്‍ഹിഞ്ചസ് എന്നിവ എളുപ്പത്തില്‍ സിക്യുവി വൈറസിന് കീഴ്‌പ്പെടും.

പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ രാജ്യത്തെ 883 മനുഷ്യ സെറം സാമ്പിളുകള്‍ പരിശോധിച്ചതില്‍ രണ്ട് എണ്ണത്തില്‍ സിക്യുവി ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനര്‍ത്ഥം ആ ആളുകള്‍ക്ക് ചില സമയങ്ങളില്‍ അണുബാധയുണ്ടായി എന്നാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് സി ക്യു വി ബാധിക്കുമെന്നുള്ള ഭയം ഇത് ഉണ്ടാക്കി.

സിക്യുവി ആന്റി ബോഡികള്‍ കണ്ടെത്തിയ രണ്ട് സാമ്പിളുകള്‍ കര്‍ണാടകയില്‍ നിന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News