നഷ്ടപ്രണയത്തിന്റെ ഓര്‍മകളില്‍ ജാനുവും റാമും

’96’ഇന്നലെ കണ്ടുമറന്നുപോലെ തോന്നുന്നു. നഷ്ട പ്രണയത്തിന്റെ ഭാരമോറുന്നവര്‍ക്ക് അന്നും ഇന്നും എന്നും നീറലാണ് ’96’ ന്റെ ഓര്‍മ്മകള്‍. ജാനുവും റാമും രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തീര്‍ത്ത നീറല്‍ ഇന്നും പ്രേക്ഷക മനസില്‍ മായാതെ നില്‍ക്കുകയാണ്.

ഏറെ പ്രിയപ്പെട്ട രണ്ടു പേരുടെ വേര്‍പിരിയല്‍ പ്രേക്ഷകരുടേയും നെഞ്ചില്‍ നീറലായി മാറിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം പിന്നിടുകയാണ്. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളില്‍ എത്തിയ ’96’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിട്ട് രണ്ടു വര്‍ഷം തികഞ്ഞു എന്നത് തീര്‍ത്തും അവിശ്വസനീയമാണ്.

’96’ റിലീസിന്റെ രണ്ടാം വാര്‍ഷികത്തില്‍ ജാനുവിനെയും റാമിനെയും സ്‌നേഹപൂര്‍വം ഓര്‍ക്കുകയാണ് തൃഷയും വിജയ് സേതുപതിയും.

തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീര്‍ത്ത ചിത്രമായിരുന്നു പ്രേംകുമാര്‍ സംവിധാനം ചെയ്ത ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ എന്ന ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകര്‍ ഒന്നടക്കം നെഞ്ചിലേറ്റിയപ്പോള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയമാണ് ചിത്രം നേടിയത്. 2018 ല്‍ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു ’96’.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ’96’. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തിയത്. സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ചിത്രം തമിഴില്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ’96’ന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ’96’ന്റെ കന്നഡ പതിപ്പില്‍ ജാനുവായി ഭാവനയും റാമായി ഗണേശുമാണ് അഭിനയിച്ചത്. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ടായിരുന്നു. 96ന് പകരം 99 എന്നായിരുന്നു പേര്. 99 സംവിധാനം ചെയ്തത് പ്രീതം ഗുബ്ബിയാണ്. തെലുങ്കില്‍ സാമന്തയായിരുന്നു തൃഷയുടെ വേഷം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News