ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍

നിരവധി നല്ല സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ സ്ഥാനം നേടിയ നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല ഇപ്പോഴിതാ ബീച്ചില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ്.

അമലയ്ക്ക് ഏറെ പ്രിയപ്പെട്ട ഹിമാലയന്‍ യാത്രയിലെ അനുഭവത്തെക്കുറിച്ച് നടി നേരത്തെ പങ്കു വെച്ചിരുന്നു. കീഴടങ്ങുക, എഴുന്നേല്‍ക്കുക, വീണ്ടും മുന്നേറുക എന്ന തലവാചകത്തോടെയാണ് അമല ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഏറെ ആഗ്രഹിച്ച യാത്രയില്‍ കുത്തിക്കുറിക്കാന്‍ കയ്യില്‍ ഡയറി കരുതിയിരുന്നു. യാത്ര പുറപ്പെടും മുമ്പ് ഡായറിയുടെ ആദ്യതാളില്‍ എഴുതി തുടങ്ങി. സിനിമ തിരക്കുകള്‍ക്കിടയില്‍ നിന്ന് അവധിക്കാലം പോലെയാണ് ഈ യാത്രയെ കണ്ടത്. ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു മൂടല്‍ മഞ്ഞ് വീണ് തണുത്തുറഞ്ഞ സുന്ദരമാം ഹിമാലയത്തിന്റെ ഭംഗി ആസാദിക്കണമെന്ന് .

ഈ യാത്ര ആഘോഷമാക്കി തന്നെയാണ് അവസാനിച്ചത്, അമല കുറിച്ചു. ഈ ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.

View this post on Instagram

“Bloom now – bloom free”. – Surrender & Rise, again. 💫💓🔥

A post shared by Amala Paul (@amalapaul) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News