ഒമര്‍ ലുലുവിനു കിട്ടിയ ഒരു അഡാര്‍ സര്‍പ്രൈസ്; ഒമറിനെ ഞെട്ടിച്ച ഒരു ഥാര്‍ കഥ ഇങ്ങനെ 

പ്രേക്ഷകരുമായി സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും അധികം സംസാരിക്കാറുള്ള സംവിധായകന്‍ ഒമര്‍ ലുലു ആയിരിക്കും . കമന്റുകള്‍ക്ക് മറുപടി കൊടുത്തും, തന്റെ ആരാധകര്‍ക്ക് ചില സര്‍പ്രൈസുകള്‍ ഒരുക്കി ഞെട്ടിക്കുന്നതില്‍ ഒമര്‍ലുലു മുന്നിലാണ്. അത്തരത്തിലൊന്നായാണ് ബാബു ആന്റണിയെ നായകനാക്കി ആക്ഷന്‍ ത്രില്ലര്‍ ഒരുക്കും എന്ന വാര്‍ത്തയും ഒമര്‍ ലുലു നമുക്ക് മുന്നിലേക്ക് അവതരിപ്പിച്ചത്.

ആക്ഷന്‍ ചിത്രം എന്ന സര്‍പ്രൈസിനോപ്പം ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍ ഒക്കെ എഴുതിയ മലയാള സിനിമയുടെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ് പവര്‍ സ്റ്റാര്‍ എഴുതുന്നത് എന്നൊരു പവര്‍ വാര്‍ത്ത കൂടി അതിലുണ്ടായിരുന്നു . .ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും മുന്നേ ചിത്രത്തിന്റെ നിര്‍മാതാവ് രതീഷ് ആനേടത്ത് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ ഒമറിന് സമ്മാനിക്കുന്നു.സര്‍പ്രൈസുകളുടെ കൂട്ടുകാരന് ഇങ്ങനെയൊരു സര്‍പ്രൈസ് കിട്ടിയാല്‍ എന്ത് ചെയ്യും

ഒമര്‍ ലുലു പറയുന്നതിങ്ങനെ:

ഒരു പ്രൊഡൂര്‍-സംവിധായകന്‍ ബന്ധത്തിനിടയിലേക്കു മഹീന്ദ്രയുടെ പുതിയ മോഡല്‍ ഥാര്‍ ഓടി കയറിയത് എങ്ങനെയാണ്?

ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ തന്നെയാണ് ആദ്യം രതീഷ് ആനേടത്തിനെ ഞാന്‍ പരിചയപ്പെടുന്നത് .പുതിയ സിനിമ പവര്‍സ്റ്റാറിന്റെ നിര്‍മാതാവാണ് അദ്ദേഹം .ബാബു ആന്റണി നായകനാകുന്ന പവര്‍സ്റ്റാറിന്റെ ഡിസ്‌കഷന്‍ സമയത്താണ് രതീഷുമായി ഞാന്‍ അടുക്കുന്നത് .സ്വാഭാവികമായും എല്ലാ കാര്യങ്ങളും സംസാരിക്കാന്‍ പറ്റുന്ന സൗഹൃദമായി മാറി .എനിക്ക് വണ്ടി പെട്ടെന്ന് പെട്ടെന്ന് മാറുന്ന സ്വഭാവമുണ്ട് .പുതിയ വണ്ടി നോക്കുന്ന കാര്യം രതീഷിന് അറിയാമായിരുന്നു .ഒരു ദിവസം എന്നെ വിളിച്ചുപറഞ്ഞു പുതിയ ഥാര്‍ എങ്ങനെയുണ്ടെന്നു ഒന്ന് നോക്ക് ഒമറിനിഷ്ടപ്പെട്ടാല്‍ ബുക്ക് ചെയ്യാമെന്ന് .അതുകേട്ടപ്പോ എനിക്ക് മനസിലായത് രതീഷിന് വേണ്ടി വണ്ടി എങ്ങനെ ഉണ്ടെന്നു നോക്കണമെന്നാണ് .ഇതിനു മുന്‍പ് എന്റെ കൈയിലുള്ളത് മഹീന്ദ്രയുടെ തന്നെ വണ്ടി ആയിരുന്നു .അങ്ങനെ ഞാന്‍ വണ്ടി ഓടിച്ചുനോക്കി ,ബുക്ക് ചെയ്യാം എന്ന് പറഞ്ഞപ്പോഴാണ് അത് ഒമറിനാണ് ബുക്ക് ചെയ്തിരിക്കുന്നെ എന്ന് .ഞാന്‍ ഒന്ന് ഞെട്ടി .കാരണം അതൊരു വലിയ ഉത്തരവാദിത്വമാന് സിനിമ തുടങ്ങും മുന്‍പ് ഇത്രയും വലിയൊരു ഗിഫ്‌റ് കിട്ടുക എന്നത് .

എന്തുകൊണ്ട് ഥാര്‍? മറ്റേതെങ്കിലും വണ്ടി ആകമായിരുന്നില്ലേ?

ഥാര്‍ ഓടിക്കുന്നത് ഒരു പ്രത്യേക ഫീല്‍ ആണ്. ഒരു മാന്‍ലിഫീല്‍ ആണ് ഥാര്‍ ഓടിക്കുമ്പോള്‍ . ലേറ്റസ്റ്റ് താര്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഇതിനു മുന്‍പുള്ള രണ്ടു വണ്ടിയും ഥാര്‍ തന്നെ ആയിരുന്നു അതുകൊണ്ട് തന്നെ ഥാര്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഈ പുതിയ മോഡല്‍ ഡീസല്‍ മാനുവല്‍ വണ്ടിയാണ്. ഹാര്‍ഡ് ടോപ് മോഡലാണ്. ഫ്രണ്ടിലേക്ക് അഭിമുഖീകരിച്ചിട്ടുള്ള ഫോര്‍ സീറ്ററാണ്.

ഒമറിനോട് ഇത്തരത്തില്‍ സൗഹൃദവും അടുപ്പവും തോന്നാന്‍ കാരണം

സിനിമക്കപ്പുറത്തു ഒരു ഇഷ്ട്ടം തോന്നിട്ടുണ്ടാകും .അദ്ദേഹം ആദ്യമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത് .അതിന്റെ ഒരു എക്‌സിറ്റമെന്റ് ഉണ്ടാവും .സിനിമയിലും നല്ല സൗഹൃദങ്ങള്‍ ഉണ്ടാകും എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് .എല്ലാം ഭംഗിയാവട്ടെ .

പുതിയ സിനിമ പവര്‍സ്റ്റാറിനെ പറ്റി?

ഡെന്നീസ് ജോസഫ് സറിന്റെയും ഒരു തിരിച്ചുവരവാണ് ഈ സിനിമ. ബാബു ആന്റണി ,റിയാസ്ഖാന്‍ , ബാബുരാജ്, അബു സലിം ഹോളിവുഡ് നടന്‍ ലൂയിസ് മാന്‍ഡിലോറും ഒക്കെ അണിനിരക്കുന്ന ചിത്രമാണ് .ഇതുവരെ ചെയ്ത പോലെയുള്ള സിനിമ അല്ല. പേര് പോലെ തന്നെ പൂര്‍ണമായും ആക്ഷന്‍ മാസ് ത്രില്ലര്‍ ആണ്, കോവിഡ് കാരണം സിനിമയുടെ ഷൂട്ടിങ് നീട്ടി വച്ചിരിക്കുകയാണ്.

ജനുവരിയില്‍ തുടങ്ങാം എന്നാണ് ആലോചിക്കുന്നത് ബാബുച്ചേട്ടനുമായി മലയാളത്തില്‍ ആലോചിച്ചിട്ട് ഇതിപ്പോള്‍ എന്തോ ഭാഗ്യംപോലെ മള്‍ട്ടി ഭാഷകളിലേക്ക് നീങ്ങുകയാണ്. ചിത്രം തിയേറ്റര്‍ റിലീസ് മാത്രമാണ് ആലോചിക്കുന്നതെന്നും പുതിയ സാഹചര്യത്തില്‍ ഒടിടി റിലീസുകള്‍ നടക്കുന്നുണ്ടെങ്കിലും അത്തരത്തില്‍ ആലോചനകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel