ഖാദി ബോര്‍ഡിന്‍റെ നറുക്കെടുപ്പില്‍ ലഭിച്ച സ്വര്‍ണം തട്ടിയെടുത്തു; ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി ജിയോ മാത്യുവിനെതിരെ ഗുരുതര പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഖാദി ബോര്‍ഡിന്റെ നറുക്കെടുപ്പില്‍ ലഭിച്ച പത്ത് പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തെന്നാണ് പരാതി.

സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ജിയോ മാത്യുവിന്റെ പ്രതികരണം.

വെള്ളിയാമറ്റം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും കെ എസ് ആര്‍ടിസി ജീവനക്കാരനുമായ എംആര്‍ അജിത്താണ് ഡിസിസി ജനറല്‍ സെക്രട്ടറി ജിയോ മാത്യുവിനെതിരെ ഗുരുതര പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

2019ലെ ഓണത്തോടനുബന്ധിച്ചുള്ള ഖാദി ബോര്‍ഡിന്റെ നറുക്കെടുപ്പില്‍ ലഭിച്ച പത്ത് പവന്‍ സ്വര്‍ണ്ണം, ജിയോ മാത്യു തട്ടിയെടുത്തുവെന്നാണ് അജിത്തിന്റെ പരാതിയില്‍ പറയുന്നത്.

ഈ മാസം രണ്ടിന് തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങില്‍ മന്ത്രി ഇപി ജയരാജന്റെ കൈയില്‍ നിന്ന് സ്വീകരിച്ച സമ്മാനം, ഇടുക്കിയിലേക്കുള്ള മടക്കയാത്രയില്‍ ജിയോ മാത്യുവിനെ പിടിക്കാന്‍ ഏല്‍പ്പിച്ചുവെന്നും പിന്നീട് തിരികെ തന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

വീണ്ടും സ്വര്‍ണ്ണം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് അജിത്ത് പറയുന്നത് . പട്ടിക വര്‍ഗ്ഗ വിഭാഗക്കാരനായ തനിക്ക് നീതി ലഭ്യമാക്കണമെന്നും അജിത് ആവശ്യപ്പെടുന്നു.

അതേസമയം, പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും താന്‍ പര്‍ച്ചേസ് ചെയ്തതിന് ലഭിച്ച കൂപ്പണിനാണ് സമ്മാം ലഭിച്ചതെന്നുമാണ് ജിയോ മാത്യു പ്രതികരിച്ചത്. അജിത്തിന്റെ പരാതിയില്‍ കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News