സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: പ്രതികള്‍ക്ക് ബജ്രംഗ്ദള്‍ ബന്ധമെന്ന് മന്ത്രി എസി മൊയ്തീന്‍

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ബജ്രംഗ്ദള്‍ ബന്ധമെന്ന് മന്ത്രി എസി മൊയ്തീന്‍.

ആയുധ സന്നാഹങ്ങളോടെ മുന്‍കൂട്ടി ആലോചിച്ച് കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണ് ഇതെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തിലെ പ്രതികള്‍ക്ക് നേരത്തെ തന്നെ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നുമാണ് താന്‍ മനസിലാക്കുന്നതെന്നും മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു.

സിപിഐഎമ്മിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് ഈ കൊലപാതകം നടന്ന പ്രദേശമെന്നും ജനങ്ങളെ ഭയപ്പെടുത്തി സിപിഐമ്മിന്റെ സ്വാധീനം ഇല്ലാതാക്കാമെന്ന കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ കൊലപാതകമാണ് സനൂപിന്റേതെന്നും മന്ത്രി എസി മൊയ്താന്‍ പറഞ്ഞു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ മാത്രമല്ല പ്രതികളെ സഹായിച്ചവരെ ഉള്‍പ്പെടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ക‍ഴിയുന്ന ശക്തമായ അന്വേഷണമാണ് നടക്കേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News