ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ഗുരുഗ്രാം: ഉത്തര്‍പ്രദേശിലെ ഹത്രാസിന് പിന്നാലെ ഹരിയാനയിലെ ഗുരുഗ്രാമിലും കൂട്ടബലാത്സംഗം. ഭക്ഷണ വിതരണക്കാരായ നാലുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 25കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സൊമാറ്റോ, സ്വിഗ്ഗി എന്നിവയിലെ ഭക്ഷണ വിതരണക്കാരായ രഞ്ജന്‍, പവന്‍, പങ്കജ്, ഗോബിന്ദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നു: ശനിയാഴ്ച രാത്രി ഒന്നരയോടെ രണ്ടുപേര്‍ക്കൊപ്പം പെയ്ഡ് സെക്‌സിനായിട്ടാണ് യുവതിയെ രഞ്ജന്‍ കൊണ്ടുവന്നത്. മറ്റ് മൂന്ന് പ്രതികളും ഇവിടെ ഉണ്ടായിരുന്നു. എല്ലാവര്‍ക്കുമൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ച് ഇവിടെ നിന്ന് പോകാന്‍ ശ്രമിക്കവെയാണ് ഇവര്‍ യുവതിയെ ആക്രമിച്ച ശേഷം പീഡനത്തിന് ഇരയാക്കിയത്. അതിനു ശേഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് ഗുരുഗ്രാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News