കൊവിഡിന് മുന്നില്‍ മുതലാളിത്തം പരാജയപ്പെട്ടു; പരിഷ്കരണം അനിവാര്യമെന്ന് മാര്‍പാപ്പ

കമ്പോളമുതലാളിത്തം പരാജയപ്പെട്ടെന്ന് കോവിഡ് മഹാമാരി തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്‌ച പുറത്തിറക്കിയ തന്റെ മൂന്നാമത്തെ ചാക്രിക ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ പരാമര്‍ശിക്കുന്നത്. ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനത്തിലാണ് ഇത് പുറത്തിറക്കിയത്.

കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള കാഴ്‌ച‌പ്പാടാണ് അദ്ദേഹം അതില്‍ പങ്കുവെയ്ക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ മാന്ത്രിക സിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടെന്നത് കോവിഡ് നല്‍കുന്ന പാഠമാണെന്ന് ‘എല്ലാവരും സോദരര്‍’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

ഒത്തൊരുമയ്ക്കും സംവാദത്തിനും ഊന്നലുള്ള, യുദ്ധത്തെ തിരസ്‌കരിക്കുന്ന പുതിയ രാഷ്ട്രീയനയമാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. മനുഷ്യരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി നിലവിലെ രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങള്‍ പുതുക്കേണ്ടതുണ്ടെന്ന തന്റെ കാഴ്‌ചപ്പാട് മഹാമാരി സാഹചര്യം ഊട്ടിയുറപ്പിച്ചു.

യുദ്ധത്തെ പ്രതിരോധമാര്‍ഗമായി ന്യായീകരിക്കുന്ന കത്തോലിക്കാസഭയുടെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്. നൂറ്റാണ്ടുകളായി അത് ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ അതിന് ഒട്ടും പ്രസക്തിയില്ലാതായി. നീതിപൂര്‍വമായ യുദ്ധത്തിന്റെ സാധ്യതകള്‍ വിശദീകരിക്കാനുള്ള യുക്ത്യാധിഷ്ഠിത അളവുകോലുകളുടെ പ്രയോഗം ഇന്ന് പ്രയാസകരമാണെന്നും മാര്‍പാപ്പ പറയുന്നു.

പാ​വ​പ്പെ​ട്ട​വ​രെ കൂ​ടു​ത​ൽ പാ​വ​പ്പെ​ട്ട​വ​രാ​ക്കു​ക​യും സ​ന്പ​ന്ന​രെ വീ​ണ്ടും പു​ഷ്ടി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ത​ല​തി​രി​ഞ്ഞ ആ​ഗോ​ള സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ​യ്ക്കെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം മാ​ർ​പാ​പ്പ ആ​വ​ർ​ത്തി​ക്കു​ന്നു.

രാ​ഷ്‌​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ കാ​ഴ്‌ച​പ്പാ​ടു​കൾ പൊ​ളി​ച്ചെ​ഴു​തേ​ണ്ട​താ​ണെ​ന്ന ത​ന്‍റെ വി​ശ്വാ​സം, കോ​വി​ഡ് മ​ഹാ​വ്യാ​ധി​യോ​ടെ അ​ര​ക്കി​ട്ടു​റ​പ്പി​ക്ക​പ്പ​ട്ടു. വി​പ​ണി​ക്കു സ്വാ​ത​ന്ത്ര്യം ന​ൽകി എ​ല്ലാ പ്ര​ശ്‌ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. ഭൂ​മി ന​ൽകു​ന്ന വി​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യാ​ണു ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​ത്; വ്യ​ക്തി​ക​ൾ​ക്കു വ​സ്‌തു​ക്ക​ളി​ൽ പ​ര​മാ​ധി​കാ​ര​മു​ണ്ടെ​ന്ന സ​ങ്ക​ൽപ്പം ത​ള്ളി​ക്ക​ള​യ​ണം.

കു​ടി​യേ​റ്റ​ക്കാ​രെ​യും അ​ഭ​യാ​ർ​ഥി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്‌തു സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മാ​ർ​പാ​പ്പ ആ​വ​ർ​ത്തി​ക്കു​ന്നു. അ​നു​ക​മ്പ​യു​ടെ സ​ന്ദേ​ശം വി​ശ​ദീ​ക​രി​ക്കാ​നാ​യി ‘ന​ല്ല സ​മ​രി​യാ​ക്കാ​ര​ന്‍റെ’ ഉ​പ​മ​യ്ക്കാ​യി ഒ​രു അ​ധ്യാ​യം​ത​ന്നെ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News