
പുതുശ്ശേരിയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്ന് എംഎ ബേബി.
എംഎ ബേബിയുടെ വാക്കുകള്‍: തൃശൂര്‍ പുതുശ്ശേരിയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആര്‍ എസ് എസ് സംഘം കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ടു സഖാക്കളെ തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുന്‍പാണ് മറ്റൊരു സഖാവ് കൂടി കൊലക്കത്തിക്കിരയാവുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ്സ് ബിജെപി ഗുണ്ടകളാല്‍ കൊലചെയ്യപ്പെടുന്ന നാലാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് സഖാവ് സനൂപ് .
ഡിവൈഎഫ്‌ഐയുടെ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ നാട്ടിലെ ജനങ്ങളുടെ സ്‌നേഹവും ആദരവും പിടിച്ചു പറ്റിയ യുവനേതാവായിരുന്നു സനൂപ്. ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടപ്പെട്ട് അനാഥത്വത്തോടു പടപൊരുതി, തന്റെ ജീവിതം മറ്റുള്ളവര്‍ക്കും ഉപയോഗപ്പെടണം എന്നു തീരുമാനിച്ച മനുഷ്യസ്‌നേഹിയായിരുന്നു സനൂപ്. രക്തസാക്ഷി സഖാവ് സനൂപിന് എന്റെ അന്ത്യാഭിവാദ്യം.
കേരളത്തിലെ കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കാന്‍ ആര്‍ എസ് എസ് ശ്രമമാരംഭിച്ചിട്ടു കാലം കുറച്ചൊന്നുമല്ല ആയിട്ടുള്ളത്. മംഗലാപുരത്തെ ഗണേഷ് ബീഡിക്കമ്പനി മുതലാളിമാരുടെ വാടകഗുണ്ടകളായാണ് ആര്‍ എസ് എസ് , തൊഴിലാളികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായ സായുധ അക്രമം ആരംഭിച്ചത്. ആര്‍ എസ്സ് എസ്സ് ഘാതകസംഘം ഒരുകാര്യം മറക്കരുത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു കൊണ്ടു നിങ്ങള്‍ക്കു ഞങ്ങളെ കൊന്നൊടുക്കാനായില്ല, ഇനിയുമാവില്ല.
നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റിക് വാഴ്ചക്കും ആര്‍ എസ് എസിന്റെ ഭൂരിപക്ഷമതാധിപത്യത്തിനും ദളിത്- ന്യൂനപക്ഷവിരുദ്ധതക്കും ജാതിമേല്‍ക്കോയ്മയ്ക്കും എതിരെ എന്നും സര്‍വ്വശക്തിയും സമാഹരിച്ച് കമ്യൂണിസ്റ്റുകാര്‍ പോരാടും. കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു നിങ്ങള്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഞങ്ങളെ ഭയപ്പെടുത്തി പിന്നോട്ടു മാറ്റില്ല.
അവസാനത്തെ കമ്യൂണിസ്റ്റുകാരന്റെ ജീവനുള്ളിടത്തോളം ഞങ്ങള്‍ നിങ്ങളെ ചെറുത്തു നില്ക്കും, എല്ലാ മതക്കാര്‍ക്കും ഒരുമയോടെ ജീവിക്കാനും മനുഷ്യര്‍ തമ്മില്‍ കൂടുതല്‍ തുല്യത ഉണ്ടാക്കാനും പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here