സ്വര്‍ണക്കടത്ത് കേസ്: കേസ് ഡയറി ഹാജരാക്കണം, എഫ്‌ഐആറില്‍ ചുമത്തിയ കുറ്റങ്ങള്‍ക്ക് തെളിവ് ഹാജരാക്കണമെന്നും എന്‍ഐഎ കോടതി

സ്വര്‍ണക്കടത്ത് കേസില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് എന്‍എഐയോട് എന്‍ഐഎ കോടതി ആവശ്യപ്പെട്ടു.

എഫ്‌ഐആറില്‍ പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ തെളിവ് ഹാജരാക്കണമെന്നും അന്വേഷണ സംഘത്തിന് ഇതിന് കഴിഞ്ഞില്ലെങ്കില്‍ പ്രതികള്‍ക്കനുകൂലമായി ജാമ്യഹര്‍ജി പരിഗണിക്കേണ്ടിവരുമെന്നും കൊച്ചി എന്‍ഐഎ കോടതി പറഞ്ഞു.

സ്വര്‍ണ്ണക്കടത്തില്‍ ലാഭമുണ്ടാക്കിയവരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും പട്ടിക നല്‍കണം. 7 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം.

പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

164 പ്രകാരം മൊഴി എടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിർദേശം നൽകി.

ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 നെ മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തി.

കേസിൽ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്നും രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സന്ദീപ് നായർ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here