സനൂപ് ശേഖരിച്ച പൊതിച്ചോറുകള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തു; മൃതദേഹം കിടക്കുന്ന അതേ ആശുപത്രിയില്‍

തൃശൂര്‍: സനൂപ് പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. സനൂപ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുവരെ ഇന്ന് രോഗികള്‍ക്ക് നല്‍കാനുള്ള പൊതിച്ചോര്‍ വീടുകളില്‍ ഏര്‍പ്പാടാക്കുകയായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് തിങ്കളാഴ്ച ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണപ്പൊതികള്‍ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഇന്നലെ രാത്രി ആര്‍എസ്എസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് നല്‍കുമെന്ന് പറഞ്ഞ പൊതിച്ചോറുകളാണ് സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്തത്.

ബിജെപി ആര്‍എസ്എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ സനൂപിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ അതേ ആശുപത്രിയില്‍ അവന്‍ ഏര്‍പ്പാടാക്കിയ പൊതിച്ചോറുകള്‍ വിതരണം ചെയ്യുകയായിരുന്നു സഹപ്രവര്‍ത്തകര്‍.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂര്‍ മേഖലയിലെ ഡിവൈഎഫ്ഐക്കായിരുന്നു. വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കള്‍. ഇതിനിടെയാണ് ചൊവ്വന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി സനൂപ് കൊല ചെയ്യപ്പെട്ടത്.

സനൂപ് പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ മുടങ്ങാതെ വിതരണം ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞിരുന്നു.

DYFI ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി രക്തസാക്ഷി സനൂപിന്റെ നേതൃത്വത്തിൽ ശേഖരിച്ച പൊതിച്ചോറുകൾ തൃശൂർ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തു

Posted by DYFI Kerala on Sunday, 4 October 2020

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here