ജോര്‍ജ്കുട്ടിയും കുടുംബവും ; ചിത്രം പുറത്ത്

ദൃശ്യം 2വിന്റെ ചിത്രീകരണത്തിനിടെയുള്ള മോഹന്‍ലാലും മീനയും എസ്‌തെറും അന്‍സിബയും ഉള്‍പ്പെടുന്ന ‘കുടുംബചിത്രം’ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ജോര്‍ജ്കുട്ടിക്ക് യാതൊരു മാറ്റവുമില്ലെന്നാണ് ചിത്രങ്ങള്‍ കണ്ടവരുടെ പ്രതികരണം.

Georgekutty and Family… #Drishyam2

Posted by Mohanlal on Monday, 5 October 2020

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും.

ഒരു ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിച്ച ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം2വിലൂടെ പറയുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു. നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളും സസ്‌പെന്‍സുമൊക്കെ കോര്‍ത്തിണക്കിയായിരിക്കും അവതരണം.

മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍, എന്നിവര്‍ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം അനില്‍ ജോണ്‍സണ്‍, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് വിനായകന്‍. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്.

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ആശീര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. കൊവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും.

കൊവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News