വിവാഹത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് കോവിഡ്: പ്രദേശം അടച്ചു

ഇരിക്കൂര്‍ന്മ ഗവആശുപത്രിയില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയില്‍ പേടിച്ചേരിയില്‍ 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രദേശം അടച്ചിട്ടു.

ഒരാഴ്ച മുന്‍പ് ഇവിടെ ഒരു വീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. വിവാഹ വീടിനു സമീപത്തെ നാല് ബന്ധു വീടുകളിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. വധുവിന്റെ വീടായിരുന്നു ഇവിടെ.വരന്റെ വീട് മലപ്പുറത്തെ അരീക്കോടിനടുത്തായിരുന്നു.

വിവാഹവുമായി ബന്ധപ്പെട്ട വീട്ടില്‍ 28 പേര്‍ക്ക് കോവിഡ് ലക്ഷണം കണ്ടെത്തിയതോടെ ജില്ലാ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം പേടിച്ചേരി, ആലുംമുക്ക്, റേഷന്‍ ഷാപ്പ് മേഖല എന്നിവിടങ്ങളില്‍ റോഡുകള്‍ പൂര്‍ണമായി അടച്ചിടുകയും പ്രദേശം ലോക് ഡൗണ്‍ ആക്കുകയും ചെയ്തിരിക്കുകയാണ്. ഒരുതരത്തിലുള്ള വാഹനങ്ങളും കടന്നു പോവാന്‍ പറ്റാത്ത അവസ്ഥയിലാണ് റോഡ് അടച്ചിട്ടിരിക്കുന്നത്.

പൊലീസും ആരോഗ്യ വകുപ്പധികൃതരും കര്‍ശന നിര്‍ദേശങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ചേടിച്ചേരി, ആലുംമുക്ക്, ദേശമിത്രം സ്‌കൂള്‍, എല്‍പി സ്‌ക്കൂള്‍ മേഖല, മൊടക്കൈപറമ്പ് എന്നിവിടങ്ങളിലെ ജനങ്ങള്‍ മെത്തം ആശങ്കയിലാണുള്ളത്. വളരെ ഭീതിജനകമായ സ്ഥിതിയാണ് ഈ മേഖലയിലുള്ളത്. ഇരിക്കൂര്‍ പഞ്ചായത്ത് മൊത്തം കടുത്ത നിയന്ത്രണത്തിലാക്കാനാണ് അധികൃതരുടെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News