സണ്ണിലിയോണിന്റെ ഗാനം ഒരേ പൊളി! വൈറല്‍ വീഡിയോ

സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മോഹമുന്തിരി എന്ന ഗാനം മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് പാട്ടുകളില്‍ ഒന്നാണ്. മമ്മുട്ടി ചിത്രമായ മധുരരാജയിലെ ഈ ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത് ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആണ്.

ആവേശം പടര്‍ത്തുന്ന ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗായിക സിത്താര പങ്കുവെച്ച വീഡിയോയിലെ സ്ത്രീ ആരാണെന്നോ, വീഡിയോ എവിടെവെച്ച് എടുത്തതാണെന്നോ വ്യക്തമല്ല. ചുറ്റുമുള്ളതെല്ലാം മറന്ന് നൃത്തം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ധാരാളം പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

‘എനിക്കിവരെ പോലെ ആകണം, ഇതുപോലെ ഹൃദയത്തില്‍ നിന്നും നൃത്തം ചെയ്യണം, ഹൃദയത്തില്‍ നിന്നും പാടണം, ഹൃദയത്തില്‍ നിന്നും ജീവിക്കണം, എനിക്ക് ഇവരെ പോലെയാകണം’ എന്ന ക്യാപ്ഷനോടെയാണ് സിതാര വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News