സാധാരണപനിയും  കൊവിഡ്പനിയും തമ്മിൽ എങ്ങനെ തിരിച്ചറിയാം  ?

ഇപ്പോൾ എല്ലാവര്ക്കും ഉള്ള സംശയം ആണ് എല്ലാ പനിയും കൊവിഡ്പനി ആണോ എന്നത്. പ്രത്യേകിച്ച് ചുമയും തൊണ്ടവേദനയും ഉള്ള പനി ആശങ്ക കൂട്ടും .അതിൽ ആദ്യം നമ്മൾ അറിയേണ്ടത് ഏതെങ്കിലും കൊവിഡ് രോഗിയുമായി  സമ്പർക്കം വന്നിട്ടുണ്ടോ എന്നതാണ്.

നമ്മൾ അടുത്തിടപഴകിയ വ്യക്തി കൊവിഡ് പോസിറ്റീവ് ആകുകയോ ,അല്ലെങ്കിൽ കൊവിഡ്പോസിറ്റീവ് ആയവരുമായി മുഖാമുഖം സംസാരിക്കുകയോ  ,അടഞ്ഞ മുറികളിൽ ചിലവഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് .

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ.എല്ലാ ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല .

1.കൊവിഡ്പനി സാധാരണ ഗതിയിൽ ഉയർന്ന റ്റെമ്പറേച്ചർ  ആണ് .സാധാരണ പനിയെക്കാൾ   ഉയർന്ന റ്റെമ്പറേച്ചർ ഉണ്ടാവും

2.വയറിളക്കം ചിലരിൽ കാണാറുണ്ട് .വൃക്ക രോഗികളും കരൾ സംബന്ധ അസുഖമുള്ളവരും ഇത് സൂക്ഷിക്കേണ്ടതുണ്ട് .

3.ജലദോഷം ഉണ്ടാവാം.

4.മണവും സ്വാദും നഷ്ടപ്പെടാം.

5.ചുമ ,ശ്വാസംമുട്ടൽ എന്നിവയുണ്ടാകാം .വരണ്ട ചുമ ആയിരിക്കും കാണുക .കുത്തികുത്തി ചുമ വരാം.ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം .

6.ചിലർക്ക് വിറയലും തലവേദനയും മാത്രമായും കാണുന്നുണ്ട്

Dr.Danish Salim
PRS Hospital

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News